തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ ഭാഗമായി വൈക്കം നിയോജകമണ്ഡലത്തിലെ ഏഴ് കേന്ദ്രങ്ങളിൽ യുഡിഎഫ് രാപ്പകൽ സമരം സംഘടിപ്പിക്കും.
വൈക്കം ടൗണിൽനടക്കുന്ന സമരം കെ.പി.സി.സി മെമ്പർ മോഹൻ ഡി. ബാബു, കല്ലറയിൽ പി.ഡി. ഉണ്ണി, വെച്ചൂർ പോൾസൺ ജോസഫ്,,മറവന്തുരുത്ത് ജെയിംസ് കടവൻ,ചെമ്പിൽ എം.കെ ഷിബു,വെള്ളൂരിൽ കെ കെ മോഹനൻ, തലയോലപ്പറമ്പ് ബി.അനിൽകുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനങ്ങൾ അബ്ദുൽസലാം റാവുത്തർ,അഡ്വ. എ. സനീഷ് കുമാർ,തങ്കമ്മ വർഗീസ്,പി പി സിബിച്ചൻ,പി വി പ്രസാദ്,വി എം തോമസ്,ബഷീർ പുത്തൻപുര എന്നിവർ ഉദ്ഘാടനം ചെയ്യും,ജയ്ജോൺ പേരയിൽ,സുബൈർപുളുന്തുരുത്തി,അക്കരപ്പാടംശശി,അഖിൽ കുര്യൻ, കെ ഗിരീശൻ, എൻ.എം. താഹ ,പി എൻ ബാബു,പികെ ദിനേശൻ,സിറിൾ ജോസഫ് സജിമോൻ വർഗ്ഗീസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കുമെന്നും യു ഡി .എഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് കൺവീനർ ബി.അനിൽകുമാർ എന്നിവർ അറിയിച്ചു.