ലോക ടൂറിസം ദിനത്തില്‍ കേരളാ ടൂറിസത്തിന് ദേശീയ പുരസ്‌കാരം

Kerala

ലോക ടൂറിസം ദിനത്തില്‍ കേരളാ ടൂറിസത്തിന് ദേശീയ പുരസ്‌കാരം. രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതി നടപ്പിലാക്കിയ കുമരകവും കടലുണ്ടിയും രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി തിരഞ്ഞെടുക്കപ്പെട്ടു. കടലുണ്ടിക്ക് മികച്ച റെസ്പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് മികച്ച അഗ്രി ടൂറിസം വില്ലേജ് അവാര്‍ഡുമാണ് ലഭിച്ചത്.ന്യൂഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിന്റെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *