KPSTA വൈക്കം ഉപജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. കെ പി എസ് റ്റി എ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനം വനിതാ ഫോറം ഏറ്റെടുക്കുകയും, മൂത്തേടത്തുകാവ് മേഴ്‌സി ഹോം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളായ അമ്മമാരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
കളിയും ചിരിയും പാട്ടുകളും നൃത്തവുമായി വനിതാ ഫോറം പ്രവർത്തകർ അമ്മമാർക്ക് സന്തോഷം പകർന്നു. വനിതാ പ്രവർത്തകരിൽ നിന്ന് സമാഹരിച്ച തുകയും, ഉപജില്ലാ കമ്മിറ്റിയുടെ വിഹിതവും ചേർത്ത് ജീവകാരുണ്യ നിധി സാമാഹരിച്ചു മദർ സുപ്പീരിയറിന് കൈമാറി.
വനിതാദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് മേഴ്സി ഹോമിലെ അന്തേവാസികളെ ആദരിക്കുകയും,അവിടുത്തെ പൂന്തോട്ടത്തിലേക്കാവശ്യമായ പൂച്ചെടികൾ സമ്മാനിക്കുകയും ചെയ്തു.
കെപിഎസ്ടിഎ ഉപജില്ലാ വൈസ് പ്രസിഡന്റ് സിബി ഏലിയാസ്,സെക്രട്ടറി വന്ദന കെ പൗലോസ്, ജോയിൻ സെക്രട്ടറി അനു ഡി രാജ്, വനിതാ ഫോറം ചെയർപേഴ്സൺ സീമ ബാലകൃഷ്ണൻ, കൺവീനർ സോജിമോൾ ജോർജ്, വനിതാ ഫോറം പ്രവർത്തകരായ കവിത ബോസ്, ആഷ കെ ആനന്ദ്, രാജി വി പി ,മിനി സി.ജി, ഹൈന ഹെൻട്രി, ജ്യോതി ലക്ഷ്മി എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.