ഇൻസ്റ്റൻ്റ് സോഷ്യൽ മീഡിയ ആപ്പായ വാട്സ്ആപ്പിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ മലയാളി സമർപ്പിച്ച പൊതുതാല്പര്യ ഹർജിക്ക് തിരിച്ചടി.
രാജ്യത്തെ അധികാരികളുടെ ഉത്തരവുകൾ പാലിക്കുന്നില്ലെങ്കിൽ വാട്ട്‌സ്ആപ്പിൻ്റെ പ്രവർത്തനവും ഉപയോഗവും നിരോധിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഓമനക്കുട്ടൻ കെജിയാണ് കോടതിയെ സമീപിച്ചത്.