ദില്ലി: ലോകത്തിലെ ഏറ്റവും മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ചാറ്റിംഗ്, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ തുടങ്ങിയവയ്ക്കായി ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി വാട്‌സ്ആപ്പ് മാറിയിരിക്കുന്നു. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ടുതന്നെ ഉപയോക്തൃ അനുഭവം സമ്പന്നമാക്കുന്നതിനായി കമ്പനി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് അപ്‌ഡേറ്റ്സ് ട്രാക്കറായ WABetainfo ആണ് വിവരങ്ങൾ പങ്കുവെചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആൻഡ്രോയ്‌ഡിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഈ അപ്‍ഡേറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വോയിസ്, വീഡിയോ കോളുകൾക്കായി വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോ കോളിനിടെ ഇമോജികള്‍;മൂന്ന് പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്
