സുൽത്താൻബത്തേരി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ലീഡ് 107338 ആണ് ഉള്ളത്.
പോസ്റ്റൽ വോട്ടുകളിൽ തുടങ്ങിയ ലീഡ് കുതിച്ചുയരുകയാണ്. ഒരു ഘട്ടത്തിലും എതിർ സ്ഥാനാർഥികൾക്ക് മുന്നിലെത്താനോ വെല്ലുവിളി ഉയർത്താനോ കഴിഞ്ഞിട്ടില്ല.