കുപ്പിവെള്ളത്തെ അതീവ അപകടസാധ്യതയുള്ള ഭക്ഷണവിഭാഗത്തിലേക്ക് ചേർത്ത് എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ). നവംബർ 29നാണ് പുനഃക്രമീകരണത്തിനായുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് പ്രകാരം മിനറൽ വാട്ടർ കമ്പനികൾ നിർബന്ധമായും സ്വന്തം സുരക്ഷ പരിശോധനയ്ക്ക് പുറമേ ബാഹ്യമായ ഭക്ഷ്യ സുരക്ഷാ ഓഡിറ്റിന് വിധേയരാവുകയും കൂടുതൽ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കണം.
ഇത് കൂടാതെ ഉത്പന്നത്തിന്റെ ലൈസൻസ് ഉടമ നിലവിൽ പാക്ക് ചെയ്ത ഉത്പന്നങ്ങൾ ആരോഗ്യപരമായ അപകടസാധ്യതകൾ ലഘൂകരിക്കാനും നിരീക്ഷിക്കാനുമായി സാമ്പിളുകൾ ശേഖരിച്ച് എഫ്എസ്എസ്എഐക്ക് മുന്നിൽ പരിശോധനയ്ക്ക് ഹാജരാക്കണം.