വള്ളംകളി വേദിയില്‍ ബോധവത്കരണവുമായി വോട്ടുബോട്ട്

കോട്ടയം:താഴത്തങ്ങാടി വള്ളംകളി വേദിയില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം അവതരിപ്പിച്ച വോട്ടു ബോട്ട് ശ്രദ്ധ നേടി. സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ(സ്വീപ്) എന്‍റെ വോട്ട് എന്‍റെ അവകാശം എന്ന സന്ദേശമാണ് അലങ്കരിച്ച ബോട്ടില്‍ പ്രദര്‍ശിപ്പിച്ചത്. വോട്ടിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ ഭാഷകളിലുള്ള പാട്ടുകളും ബോട്ടില്‍ ഒരുക്കിയിരുന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ സ്വീപ് നോഡൽ ഓഫീസർ പി.എ. അമാനത്ത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബ കുര്യൻ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ, അജിത്ത്, വി.എസ്. രമേശ്, ഇലക്ഷൻ ലിറ്ററസി കോ-ഓര്‍ഡിനേറ്റര്‍ ടി. സത്യൻ എന്നിവരടങ്ങിയ ടീമാണ് സ്വീപ് ബോട്ട് അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *