വിഴിഞ്ഞത്ത് മോഷണം പോയത് 90 പവൻ അല്ല 16.5 പവൻ

തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരിൽ റിട്ടയർ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻറെ വീട്ടിൽ നിന്ന് 90 പവൻ അല്ല കവർന്നത് 16.5 പവൻ ആണെന്ന് പോലീസിന്റെ സ്ഥിരീകരണം. വീട് കുത്തി തുറന്ന് 90 പവൻ സ്വർണം കവർന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ 16.5 പവൻ സ്വർണവും ഒരു ലക്ഷം രൂപയാണെന്ന് പോലീസിൻറെ അന്വേഷണത്തിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വിഴിഞ്ഞം വെങ്ങാനൂർ വെന്നിയൂർ സ്വദേശി ഗിൽബർട്ടി ൻ്റെ വീട്ടിൽ മോഷണം നടന്ന വിവരം പുറത്തിറിയുന്നത് ഗിൽബർട്ടിൻറെ ഭാര്യ വിമലകുമാരിയുടെയും മകൻ ബെൻസിന്റെയും ഉൾപ്പെടെ 90 പവൻ സ്വർണം വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇതിൽ ഗിൽബർട്ടിൻറെ മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 16.5പവനും ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. ബെൻസന്റെ മുറിയിൽ ആയിരുന്നു ബാക്കി സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ സ്വർണം നഷ്ടപ്പെട്ടില്ലെന്നു മനസ്സിലായത്. വീടിനെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിൽ എന്ന് പോലീസിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *