ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരവും ഹരിയാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) നോട്ടീസ്. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി ഹാജരാകാത്തതിന് പിന്നാലെയാണ് നടപടി. 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡയുടെ രജിസ്‌റ്റേര്‍ഡ് ടെസ്റ്റിങ് പൂളില്‍ (ആര്‍ടിപി) രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കായികതാരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് ഹാജരാവുന്ന സമയവും സ്ഥലവും അറിയിക്കണം.