മലപ്പുറം: നടനെതിരെ നല്‍കിയ പരാതി പുറത്ത് വന്നതില്‍ വിമര്‍ശനവുമായി നടി വിന്‍സി അലോഷ്യസ്. പരാതിയിലെ വിവരങ്ങള്‍ എങ്ങനെ പുറത്ത് വന്നെന്നും ആരൊയൊക്കെയാണ് വിശ്വസിക്കേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ് എന്നും വിന്‍സി പറഞ്ഞു. പരാതി പിന്‍വലിക്കുന്ന കാര്യ ആലോചിക്കുന്നുണ്ടെന്നും പരാതി പുറത്ത് വിട്ടത് സിനിമാ സംഘടനകളോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും നടി കൂട്ടിച്ചേര്‍ത്തു.’പരാതി പുറത്ത് വിട്ടത് മോശം നടപടിയാണ്. സ്വകാര്യത നഷ്ടമായി. സിനിമാ സംഘടനകളോടുള്ള വിശ്വാസം നഷ്ടമായി. നടന്റെ പേര് ഊഹിക്കേണ്ടവര്‍ക്ക് ഊഹിക്കാം. അദ്ദേഹത്തെ വെച്ച് നടക്കുന്ന സിനിമകളെ ബാധിക്കുമെന്നതിനാലാണ് പേര് പറയാതിരുന്നത്. നിഷ്‌കളങ്കരും നിസഹായരുമായ കുറേ സിനിമക്കാരെ ഇത് ബാധിക്കുമെന്നതിനാലാണ് പേര് പുറത്ത് വിടരുതെന്ന് ഞാന്‍ പറഞ്ഞത്. സിനിമയില്‍ അഞ്ച് വര്‍ഷമായ എന്റെ ബോധം പോലും അവര്‍ക്കില്ലേയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്’, വിന്‍ സി പറഞ്ഞു.
പരാതി പുറത്ത് വിട്ടത് മോശം നടപടിയാണ്. സ്വകാര്യത നഷ്ടമായി;വിമര്‍ശനവുമായി നടി വിന്‍ സി അലോഷ്യസ്
