‘വി ബനാവോ, വിക്‌സ് ലഗാവോ’ വിക്സ് വാപോറബ് പ്രയോഗിക്കുന്നതിനുള്ള ഉചിതമായ രീതി

National Uncategorized

ഇന്ത്യ: ഒരു കുട്ടിയെ പരിപാലിക്കുന്നതും അവരുടെ ആരോഗ്യം കൈകാര്യം ചെയ്യുന്നതും മാതാപിതാക്കൾക്ക് വളരെയധികം വെല്ലുവിളി നിറഞ്ഞതായിരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങളും വായുവിന്‍റെ മോശം ഗുണനിലവാരവും കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും അലർജികൾ, അണുബാധകൾ, മറ്റ് വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ശ്രദ്ധിക്കാതെ വിടുകയാണെങ്കിൽ, ക്രമേണ ഈ ലക്ഷണങ്ങൾ വഷളാകുകയും, ഉറക്കചക്രം തകരാറിലാകുന്നതിന് കാരണമാകുകയും, രോഗമുക്തിയെ തടസ്സപ്പെടുത്തുകയും ചെയ്യും.

കുട്ടികൾക്ക് അസുഖം വരുമ്പോൾ, പ്രത്യേകിച്ച് ചുമയും ജലദോഷവും അവരുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും, ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും, അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമ്പോൾ മാതാപിതാക്കൾക്ക് ഉത്കണ്ഠ അനുഭവപ്പെടുന്നു.

2010-ൽ പെൻസിൽവാനിയയിലെ പെൻ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിനിൽ ഡോ. ഇയാൻ പോൾ നടത്തിയ ഒരു പഠനത്തിൽ, ചുമയും ജലദോഷവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ 90%-ത്തിലധികം കുട്ടികളിലും ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടെത്തി.

ചുമയ്ക്കും ജലദോഷത്തിനും പരിഹാരമായി ആഗോളതലത്തിൽ മുൻപന്തിയിലുള്ള വിക്‌സ്, ചുമയും ജലദോഷവും ഉറക്ക അസ്വസ്ഥതകൾക്ക് കാരണമാകുന്നതെങ്ങനെയെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈ ലക്ഷണങ്ങളിൽ നിന്ന് ഫലപ്രദമായ ആശ്വാസം നേടുന്നതിന് വിക്സ് വാപോറബിന്‍റെ ശരിയായ പ്രയോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ നൂതനമായ ‘വി ബനാവോ, വിക്‌സ് ലഗാവോ ടെക്നിക്ക്’ (‘V Banao, Vicks Lagao technique) എന്ന ഉചിതമായ രീതി അവതരിപ്പിച്ചു.

P&G ഹൈജീൻ ആൻഡ് ഹെൽത്ത് കെയർ ലിമിറ്റഡ്, ഇന്ത്യയുടെ പേഴ്‌സണൽ ഹെൽത്ത്‌കെയർ കാറ്റഗറി ലീഡർ മൈത്രേയി ജഗന്നാഥന്‍റെ അഭിപ്രായത്തിൽ, “ഞങ്ങൾ നിരന്തരം ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും ഈ ഉൾക്കാഴ്ചകൾ ഞങ്ങളുടെ ഉൽപ്പന്നങ്ങളിലും ആശയവിനിമയങ്ങളിലും സംയോജിപ്പിക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ വ്യത്യസ്ത രീതികളിൽ വിക്സ് വാപോറബ് ഉപയോഗിക്കുന്നുണ്ടെന്നും ഇത് ഫലപ്രാപ്തിയിലും അളവിലും വ്യത്യാസങ്ങൾക്ക് കാരണമാകുന്നുവെന്നും ഞങ്ങൾ മനസ്സിലാക്കി. അതിനാൽ, ആവശ്യമായ സമയങ്ങളിൽ വിക്സ് വാപോറബിന്‍റെ ശരിയായ അളവ് മനസ്സിലാക്കാനും ചുമയും ജലദോഷവും ഉള്ളപ്പോൾ കുട്ടികൾക്ക് വിശ്രമകരമായ ഉറക്കവും ഫലപ്രദമായ ആശ്വാസവും നൽകുന്നതിനുള്ള പ്രയോഗരീതിയും ഉൾപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ‘വി ബനാവോ, വിക്സ് ലഗാവോ ടെക്നിക്’ ഞങ്ങളുടെ ഗവേഷണ സംഘത്തിന്‍റെ സഹായത്തോടെ, ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.”

‘വി ബനാവോ, വിക്സ് ലഗാവോ ടെക്നിക്’ -നെ കുറിച്ച് കൂടുതൽ വിശദീകരിച്ചുകൊണ്ട്, പ്രോക്ടർ & ഗാംബിൾ ഇന്ത്യ, മെഡിക്കൽ & ടെക്നിക്കൽ അഫയേഴ്സ് ടീമിലെ ഡോ. ജ്യോത്സ്ന അറോറ ഇപ്രകാരം പറഞ്ഞു, “കുട്ടികൾക്ക് ചുമയും ജലദോഷവും ഉണ്ടാകുമ്പോൾ സുഖം പ്രാപിക്കാൻ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. വിശ്രമകരമായ ഉറക്കം അവരുടെ രോഗമുക്തിയെ സഹായിക്കുക മാത്രമല്ല, അവരുടെ ഊർജ്ജം വീണ്ടെടുക്കാനും സഹായിക്കുന്നു. മെന്തോൾ, യൂക്കാലിപ്റ്റസ് ഓയിൽ, കർപ്പൂരം എന്നിവ ചേർത്ത വിക്സ് വാപോറബ് കുട്ടികളിലെ 6 തരത്തിലുള്ള ചുമ, ജലദോഷ ലക്ഷണങ്ങൾക്ക് ആശ്വാസം നൽകും. വിക്സ് വാപോറബ് മൂക്കിലെ തടസ്സം ലഘൂകരിക്കുകയും 8 മണിക്കൂർ വരെ ആശ്വാസം നൽകുകയും ചെയ്യുന്നു, അതുവഴി വിശ്രമകരമായ ഉറക്കം നൽകുന്നു. വിക്സ് വിക്സ് വാപോറബ്  ഉപയോഗിച്ച് ഏറ്റവും ഫലപ്രദമായ ആശ്വാസം ലഭിക്കാൻ, ‘വി ബനാവോ, വിക്സ് ലഗാവോ ടെക്നിക്’  ഉപയോഗിക്കുക. ഉൽപ്പന്നം പ്രയോഗിക്കാൻ, ഒരു സ്കൂപ്പ് എടുത്ത് ചുഴറ്റിക്കൊണ്ട്, നിങ്ങളുടെ കുട്ടിയുടെ നെഞ്ചിലും പുറകിലും ഒരു “V” ഉണ്ടാക്കിക്കൊണ്ട്, V ആകൃതിയിലുള്ള അളവ് (ഏകദേശം ഒരു വിരൽ നിറയെ) പുരട്ടുക. സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിനായി പാക്കേജിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കഴുത്തിലേക്ക്  സൗമ്യമായി മസാജ് ചെയ്യുക.”

*ചുമയ്ക്കും ജലദോഷത്തിനും വേണ്ടിയുള്ള മരുന്നുകൾ ഉപയോഗിക്കുമ്പോൾ, ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ലേബൽ വായിക്കുക. നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ, നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *