ചെന്നൈ: എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി.ചെന്നൈയിലെ ഓഫീസില്‍ കഴിഞ്ഞ ബുധനാഴ്ച ഹാജരായ വീണയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് രേഖപ്പെടുത്തിയത്.
കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നായിരുന്നു ആരോപണം.