തിരുവനന്തപുരം: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ നിന്നവർ പുലിപ്പല്ല് കേസിൽ വേടനൊപ്പം നിന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.വലിയ കുറ്റവാളിയെപ്പോലെയാണ് വേടനെകൊണ്ട് തെളിവെടുപ്പ് നടത്തിയതെന്ന വിമർശനങ്ങൾ വരെ വനം വകുപ്പിനെതിരെ ഉണ്ടായി.
പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ അറസ്റ്റും തുടർന്നുള്ള നടപടികളും വിവാദമായതോടെ വനംവകുപ്പ് യുടേൺ എടുക്കുകയാണ്. വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തേക്കും.