വൈക്കത്ത് നിന്ന് തമിഴ്നാട്ടിലേക്ക് ബസ് സർവീസ് ആരംഭിക്കാൻ മുഖ്യമന്ത്രി സ്റ്റാലിന് ഫ്രാൻസിസ് ജോർജ് എം.പി.യുടെ നിവേദനം

Breaking Kerala Local News

വൈക്കം: തമിഴ് നാട്ടിലെ വിവിധ തീർത്ഥാന കേന്ദ്രങ്ങളായ പഴനി,തഞ്ചാവൂർ, വേളാങ്കണ്ണി,നാഗൂർ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടും, വൈക്കത്ത് നിന്ന് ചെന്നൈയിലേക്കും

തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസ് സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഫ്രാൻസിസ് ജോർജ് എം.പി. നിവേദനം സമർപ്പിച്ചു.

നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ആണ് നിവേദനം നൽകിയത്.

മലയാള , തമിഴക സംഗമവേദിയായ തന്തൈ പെരിയാർ സ്മാരകത്തിൻ്റെയും വൈക്കം സത്യഗ്രഹത്തിൻ്റെയും സ്മാരകമായി ഈ സർവ്വീസ് ആരംഭിക്കണമെന്ന് നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൽ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *