വ്യവസായ സംരംഭകർക്കായി കയറ്റുമതി ശിൽപശാല സംഘടിപ്പിച്ചു

വൈക്കം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രവും വൈക്കം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി വ്യവസായ സംരംഭകർക്കായി 26.09.2025 ന് കയറ്റുമതി ശിൽപശാല സംഘടിപ്പിച്ചു. ഹോട്ടൽ വൈറ്റ് ഗേറ്റ് റസിഡൻസിയിൽ വെച്ച് നടന്ന പരിപാടിയിൽ, ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ ലൈസൻസുകൾ, കയറ്റുമതി അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിച്ചു.വിവിധ മേഖലകളിൽ നിന്നുള്ള സംരംഭകർക്ക് വിദഗ്ദ്ധരുമായി നേരിട്ട് സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാനുള്ള അവസരം ശിൽപശാലയിൽ ഒരുക്കിയിരുന്നു. “എക്സ്പോർട്ട് പ്രൊസീജിയേർസ് ആൻഡ് ഓപ്പർച്യൂണിറ്റി” എന്ന വിഷയത്തിൽ നടന്ന ഈ ശിൽപശാല വൈക്കത്തെ വ്യവസായ മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.വൈക്കം മുനിസിപ്പൽ വൈസ് ചെയർമാൻ പി. റ്റി. സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഉപജില്ലാ വ്യവസായ ഓഫീസർ പ്രശാന്ത് ബി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *