കണ്ണൂർ ജില്ലയിലെപിണറായി കാപ്പുമ്മൽ സ്വദേശിനിയും മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമായ വേദയാണ്അർദ്ധനാരീശ്വര ചിത്രം വരച്ച വൈക്കം ക്ഷേത്രത്തിൽ സമർപ്പിച്ചത്.അഷ്ടമി ഏഴാം ഉത്സവദിനത്തിൽവൈക്കം മഹാദേവ ക്ഷേത്രംഅഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ എസ് വിഷ്ണു ചിത്രം സ്വീകരിച്ചു.വേദയുടെ അമ്മ ഷിൽന, വേദയുടെ സുഹൃത്തുക്കൾതുടങ്ങിയവർ പങ്കെടുത്തു.തെയ്യത്തിൻ്റെ നാടായ കണ്ണൂരിൽ നിന്നെത്തിയ,ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത തിരുവൈക്കത്തപ്പൻ്റെ ഭക്തയായ വേദ യുട്യൂബിൽ നോക്കി ചിത്രം വരയ്ക്കുകയായിരുന്നു. 2024 ഫെബ്രുവരിയിൽ കുംഭാഷ്ടമിക്കും2025 മെയ് മാസത്തിൽ വൈക്കത്തപ്പൻ സംഗീത സേവാസംഘത്തിൻ്റെ പ്രതിമാസപരിപാടിയുടെ ഭാഗമായുംതിരുവൈക്കത്തപ്പൻ്റെ തിരുവരങ്ങിൽവേദ നൃത്താർച്ചന നടത്തിയിട്ടുണ്ട്.
തിരുവൈക്കത്തപ്പൻ്റെ തിരുമുമ്പിൽ ശിവപാർവ്വതി അർദ്ധനാരീശ്വര ചിത്രം വരച്ച് സമർപ്പിച്ച് കണ്ണൂർക്കാരിയായ കൗമാരക്കാരി
