തിരുവനന്തപുരം: കേരളത്തില്‍ ലഹരി വ്യാപകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരി തടയുന്നതില്‍ സർക്കാരിന് വീഴ്ചയുണ്ടായതായും സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും എന്ന വിഷയത്തില്‍ നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചർച്ചയില്‍ വിഡി സതീശൻ ആരോപിച്ചു. നിലവില്‍ കേരളത്തില്‍ എക്സൈസിന് ആവശ്യത്തിന് വാഹനം പോലും ഇല്ലാത്ത സ്ഥിതിയാണുള്ളത്. അതിക്രമങ്ങളിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുതെന്ന് സതീശൻ ആവശ്യപ്പെട്ടു.
അതിക്രമങ്ങളിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുത്; ലഹരി തടയുന്നതില്‍ സർക്കാരിന് വീഴ്ചയുണ്ടായെന്ന് വി ഡി സതീശൻ
