ലഖ്‌നൗ: ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച മോഡലിനെതിരെ വിമർശനം. വാരണാസിയിലെ കാലഭൈരവ ക്ഷേത്രത്തിനുള്ളിലാണ് സംഭവമുണ്ടായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്ക്കെതിരേയാണ് കടുത്ത വിമർശനം ഉയർന്നിരിക്കുന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ വെച്ചാണ് മമത കേക്ക് മുറിച്ചത്.
വീഡിയോ റെക്കോർഡ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിശ്വാസികളിൽ നിന്നും മതനേതാക്കളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്‌സാണ് മമതയ്ക്കുളളത്. വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.