മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നു.ഏപ്രിൽ ഇരുപത്തിയഞ്ച് വെള്ളിയാഴ്ച്ച കൊച്ചി, കലൂരിലെ ഐ.എം.എ ഹാളിലായിരുന്നു ഈചടങ്ങ് അരങ്ങേറിയത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്.
ഏറെ ശ്രദ്ധേയമായ ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക , മനോജ്.കെ.ജയൻ, ജോണി ആൻ്റണി, സിജ്യ വിൽസൻ, ഷറഫുദ്ദീൻ നടനും ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ച ശബരീഷ് വർമ്മ,, ഈ ചിത്രത്തിലെ നായകനായ രഞ്ജിത്ത് സജീവ , സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ ബ്ലെസ്സിയും, നടൻ ദിലീപും ചേർന്നായിരുന്നു പ്രകാശന കർമ്മം നിർവ്വഹിച്ചത്.ഈ ചിത്രത്തിലെ നായിക. സാരംഗി ശ്യാം എന്നിവരും നിരവധി ചലച്ചിത്ര പ്രവർത്തകരുടേയും സാന്നിദ്ധ്യം ഈ ചടങ്ങിനുണ്ടായിരുന്നു.
നിർമ്മാതാവ് ആൻ സജീവ് സ്വാഗതമരുളിക്കൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്.തികച്ചും കാലികപ്രാധാന്യമുള്ള ഒരു വിഷയമാണ് താൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ അരുൺ വൈഗ തൻ്റെ ആമുഖപ്രസംഗത്തിൽ സൂചിപ്പിച്ചു.
തികച്ചും മലയാളത്തനിമയുള്ള ചിത്രമായിരിക്കുമെന്ന് അരുൺ വൈഗ പറഞ്ഞു.നിരവധി കടമ്പകൾ കടന്നാണ്ഈ ചിത്രത്തിലേക്ക് എത്തിയതെന്നും സംവിധായകൻ പറഞ്ഞു.കൽക്കട്ടാ ന്യൂസിൻ്റെ ചിത്രീകരണത്തിനിടയിൽ ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ദിലീപുമൊത്ത് റൂമിലേക്കു പോകുമ്പോഴാണ് ദുബായിൽ നിന്നും സജീവിൻ്റെ ഫോൺ കോൾ വരുന്നത്”എനിക്ക് നിങ്ങളുടെ ഏറ്റവും നല്ല സിനിമ ചെയ്തു തരണം എന്നറിയിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക , മനോജ്.കെ. ജയൻ,ജോണി ആൻ്റെണി ,സംവിധായകൻ അരുൺ ഗോപി, സിജു വിൽസൻ, ഷറഫുദ്ദീൻ, ഡോ. റോണി രാജ്,ശബരീഷ് വർമ്മ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നായിക സാരംഗിയും സംഘവും അവതരിപ്പിച്ചനൃത്തവും ഏറെ കൗതുകമായി.ശബരീഷ് വർമ്മക്കും, സംഗീത സംവിധായകൻ രാജേഷ് മുരുകേശും ഇതിലെ ഗാനങ്ങൾ ആലപിച്ചതും, ഏറെ കൗതുകമായി.ഓർമ്മയിൽ ചേർത്തു വക്കാൻ പറ്റുന്ന ഒരു സായംസന്ധ്യയായിരുന്നു ഈ ചടങ്ങ്.മെയ് ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.