ദോഹ: ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വ്യത്യാസമന്യേ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ തുടക്കം മുതൽ എക്കാലത്തേയും മുഖ്യരക്ഷാധികാരിയായ ദോഹയിലെ പ്രമുഖ വ്യവസായിയും, നോർക്ക റൂട്ട്സ് ഡയറക്ടറുമായിരുന്ന അഡ്വക്കേറ്റ് പത്മശ്രീ സി.കെ. മേനോന്റെ ആറാമത് വാർഷിക അനുസ്മരണ ദിനം ടാക്ക് ഖത്തർ ഹാളിൽ നടന്നു. സെക്രട്ടറി റാഫി ആമുഖത്തോടെ സ്വാഗതം ആശംസിച്ചു, വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ്, സി.കെ.മേനോന്റെ മകളും ഭവൻസ് പബ്ലിക് സ്‌കൂൾ അഡ്‌മിനിസ്ട്രഷൻ ഡയക്ടറുമായ അഞ്ജന, ടാക്ക് എംഡി മുഹ്‌സിൻ, മുൻ പ്രസിഡന്റ് അബ്ദുൾ ഗഫൂർ, അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ് നാരായണൻ, എൻ ആർ ഐ സർവ്വീസ് സഹകരണ സംഘം കോർഡിനേറ്റർ വി.കെ സലിം, ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ജാഫർഖാൻ, ഫസ്റ്റ് വൈസ് പ്രസിഡണ്ട് ശ്രീനിവാസൻ, കുടുംബ സുരക്ഷാ പദ്ധതി കൺവീനർ-അബ്ദുൾ ജബ്ബാർ, കാരുണ്യം പദ്ധതി വൈസ് ചെയർമാൻ മുസ്തഫ മച്ചാട്, വനിതാവിഭാഗം ചെയർപേഴ്സൺ രേഖ പ്രമോദ് എന്നിവർ സി.കെ. മേനോൻ പൊതുസമൂഹത്തിനു നൽകിയ സംഭാവനകൾ അനുസ്മരിച്ചു സംസാരിച്ചു, വേദി സെക്രട്ടറി പ്രമോദ് നന്ദിയും പ്രകാശിപ്പിച്ചു. യോഗത്തിൽ സൗഹൃദവേദി അംഗങ്ങളും കുടുംബാംഗങ്ങളും സംബന്ധിച്ചു.
തൃശൂർ ജില്ലാ സൗഹൃദവേദി പത്മശ്രീ സി.കെ. മേനോൻ അനുസ്മരണം സംഘടിപ്പിച്ചു
