പറവൂർ :ട്വൻ്റി20 പാർട്ടി പറവൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷനും കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെയ് 4 ഞായറാഴ്ച വൈകിട്ട് 4 ന് പറവൂർ മാർക്കറ്റ് റോഡിലെ എറക്കത്ത് ബിൽഡിംഗിൽ നടക്കും.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. നിയോജക മണ്ഡലം പ്രസിഡൻ്റ് സി.എ. അനീഷ് യോഗത്തിൽ അധ്യക്ഷത വഹിക്കും. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ .ചാർളി പോൾ, ജില്ലാ കോ-ഓർഡിനേറ്റർ ലീന സുഭാഷ്, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ്, സണ്ണി ഹെൻട്രി, അയൂബ് ഖാൻ എന്നിവർപ്രസംഗിക്കും.
സി. എ അനീഷ്, പ്രസിഡന്റ്,ട്വൻ്റി 20 പാർട്ടി
പറവൂർ നിയോജക മണ്ഡലം’
8075 311 278