ടോളിവുഡിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് ആവശ്യപ്പെട്ട് നടി സാമന്ത

Kerala National

ഹൈ​ദരാബാ​ദ്: ടോളിവുഡിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് ആവശ്യപ്പെട്ട് നടി സാമന്ത. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാ​ഗതം ചെയ്തു കൊണ്ടു പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങളെയും നിരന്തര ശ്രമങ്ങളേയും താരം അഭിനന്ദിച്ചു.

‘തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകളായ ഞങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യു.സി.സിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഡബ്ല്യു.സി.സിയിൽ നിന്നുള്ള സൂചനകൾ സ്വീകരിച്ചുകൊണ്ട്, തെലുങ്ക് ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്ക് വേണ്ടി ദി വോയ്‌സ് ഓഫ് വിമൻ എന്ന ​ഗ്രൂപ്പ് 2019-ൽ രൂപീകരിച്ചിരുന്നു.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തെലങ്കാന സർക്കാരിനോട് അഭ്യർഥിക്കുന്നു. തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിനും നയങ്ങൾ രൂപീകരിക്കുന്നതിനും ഇത് സഹായിക്കും.’- സാമന്ത സമൂഹമാധ്യമത്തിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *