തൃശ്ശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു മുതൽ ടോൾ നിരക്കിൽ വർധന. ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് പന്നിയങ്കരയിൽ നിരക്ക് വർധനയുണ്ടാവുന്നത്. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കാണ് ടോൾ നിരക്ക് കൂട്ടിയിരിക്കുന്നത് . എന്നാൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിച്ചാൽ തടയുമെന്ന് നാട്ടുകാർ വ്യക്തമാക്കി.പ്രദേശവാസികൾക്കുള്ള സൗജന്യ യാത്ര ഇന്നു മുതൽ നിർത്തലാക്കുമെന്നും ഏഴര കിലോമീറ്റർ പരിധിയിലുള്ള അപേക്ഷ നൽകിയവർക്ക് മാത്രമേ സൗജന്യം അനുവദിക്കുകയുള്ളൂവെന്നുമാണ് ടോൾ കമ്പനി പറയുന്നത്. നാട്ടുകാരിൽ നിന്ന് ടോൾ പിരിച്ചാൽ ടോൾ പ്ലാസ ഉപരോധിക്കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനകീയവേദി ഭാരവാഹികളും അറിയിച്ചു.
പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു മുതൽ ടോൾ നിരക്കിൽ വർധന; പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ തീരുമാനം
