“ടുഗതർ വീ കാൻ” കാമ്പയിൻ ആരംഭിച്ചു

Breaking Kerala Local News

കോഴിക്കോട്: ലോക കാന്‍സര്‍ ദിനത്തോട് അനുബന്ധിച്ച് കാൻസർ വരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും, നേരത്തെ തിരിച്ചറിഞ്ഞ് അവയെ നിയന്ത്രിക്കാനും ആവശ്യമായ മെഡിക്കൽ സഹായത്തിനും വേണ്ടി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ‘നമുക്കൊരുമിച്ചു കാൻസറിനെതിരെ പൊരുതാം’ എന്ന സന്ദേശത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന “ടുഗതർ വീ കാൻ” കാമ്പയിൻ ആരംഭിച്ചു. ഒങ്കോളജി വിഭാഗത്തിൻ്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന കാൻസറിനെ അതിജീവിച്ചവരുടെ സംഗമം ആസ്റ്റർ മിംസ് സി എം എസ് ഡോ. എബ്രഹാം മാമൻ ഉദ്ഘാടനം ചെയ്തു. നിരവധി കാരണങ്ങളാല്‍ പല കാന്‍സര്‍ രോഗികളും അവസാന സ്‌റ്റേജുകളിലാണ് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നത്. അപ്പോഴേയ്ക്കും രോഗം ഗുരുതരമാകുകയും പലപ്പോഴും മരണമടയുകയും ചെയ്യുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടത്തി ചികിത്സ തേടിയാല്‍ ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കുമെന്ന് മെഡിക്കൽ ഒങ്കോളജി വിഭാഗം മേധാവി ഡോ. കെ വി ഗംഗാധരൻ പറഞ്ഞു. ചടങ്ങിന് ഡോ.ശ്രീലേഷ്, ഡോ.അരുൺ ചന്ദ്രശേഖരൻ,ഡോ.സലീം,ഡോ.ഫഹീം അഹമ്മദ്,ഡോ. അബ്ദുള്ള ,ഡോ.സതീഷ്,ഡോ.അബ്ദുൽ മാലിക്,ഡോ.സജ്ന,ഡോ. ശ്വേത, ഡോ.സജിത് ബാബു, ഡോ.മിഹിർ മോഹനൻ, ഡോ.സുദീപ് വാനിയത്,ഡോ.ശ്രീരാജ് രാജൻ,ഡോ.കേശവൻ തുടങ്ങിയവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *