പാച്ചലൂർ കയർ സൊസൈറ്റി ഹാളിൽ തീർത്തും അസാധാരണവും സ്മരണീയവുമായ ഒരു ചടങ്ങ് നടന്നു. കഴിഞ്ഞ 21 മാസക്കാലം വെള്ളാർ വാർഡിലെ വികസന ക്ഷേമ പരിപാടികളുടെ നടത്തിപ്പിൽ അസാധാരണമായ സംഘാടന മികവ് പുലർത്തിയതിന് തിരുവനന്തപുരം നഗരസഭയിലെയും തിരുവല്ലം സോണലിലെയും, ആരോഗ്യ വിഭാഗത്തിലെയും ജീവനക്കാരും,ഹരിത ധർമ്മ സേന തൊഴിലാളികളും ചേർന്ന് എൽ.ഡി.എഫ് കൗൺസിലർ സഖാവ് പനത്തുറ പി ബൈജുവിന് നൽകിയ ഊഷ്മളവും ഹൃദ്യവുമായ സ്നേഹാദരങ്ങളിൽ ഞാനും സാക്ഷിയായപ്പോൾ.
