സ്വദേശിവൽക്കരണ വ്യാപ്തി പ്രവാസികൾക്ക് അപകടകരം

കൊച്ചി: അറേബ്യൻ രാജ്യങ്ങളിലാകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വദേശി വൽക്കരണത്തിന്റെ വ്യാപ്തി വർദ്ധിക്കുന്തോറും ഭാരത പ്രവാസിസമൂഹത്തിന്റെ സാമൂഹ്യ സാമ്പത്തിക വളർച്ചയ്ക്ക് ഹാനികരമാണെന്നും ഇത് രാജ്യത്തേയും കേരള സംസ്ഥാനത്തേയും സാമ്പത്തിക രംഗത്തെ തളർത്തുമെന്നും കുവൈറ്റിലെ മലയാളി വ്യവസായിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.കെ. അബ്ദുള്ളഹംസ അഭിപ്രായപ്പെട്ടു.എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ കേരള ഘടക രൂപീകരണ കൺവെൻഷൻ ഭാരത് ടൂറിസ്റ്റ് ഹോമിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ സംസ്ഥാനത്തിന്റെ ഒരു വർഷത്തെ വാർഷിക അടങ്കൽ തുകയേക്കാൾ വർദ്ധ്യതമാണ് പ്രവാസി മലയാളികൾ കേരളത്തിൽ എത്തിക്കുന്ന വിദേശ ധനം. വികസിത പദ്ധതികളുടെ പൂർത്തീകരണം പ്രവാസി സമൂഹത്തിന്റെ അചഞ്ചലമായ പിന്തുണക്കൊണ്ടാണ്. ലക്ഷോപലക്ഷം പേർ ഒരിക്കൽ ഒന്നായി തിരിച്ചെത്തിയാൽ ഉണ്ടാകാവുന്ന ദുരവസ്ഥ ചിന്തിക്കാതിരിക്കുന്നത് വരാൻ പോകുന്ന അപകടത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്നും ഡോ. അബ്ദുള്ള ഹംസ ചൂണ്ടിക്കാട്ടി.കൗൺസിൽ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത്. നൗഷാദ് കായ്പ്പാടി, വിജയകുമാർ മലബാർ മീഡിയ, കൗൺസിൽ ദേശീയ വൈസ് ചെയർമാൻ സത്താർ ആവിക്കര, സംസ്ഥാന നേതാക്കളായ ഡോ. ഗ്ലോബൽ ബഷീർ, ഷാജി എ.ആർ, ജസ്റ്റിൻസിൽ വസ്റ്റർ, എം.നജീബ്, കൊല്ലം ഗ്രേസി, മാന്നാർ മുരുകൻ, കണ്ണൂർ വി. രാമചന്ദ്രൻ, ടി.എം. ഷാഫി കൊടുങ്ങല്ലൂർ, പി. ടി ആന്റണി കൊച്ചി, പ്രേംകുമാർ കായംകുളം, ജിലി ജോർജ് മാള, റഷീദ് മാസ്റ്റർ പുനൂർ, ലൈജു റഹീം എന്നിവർ പ്രസംഗിച്ചു. നിരവധി ദേശീയ അന്തർദേശീയപുരസ്ക്കാരങ്ങൾ നേടിയ ഡോ.അബ്ദുള്ള ഹംസയെ കൺവെൻഷൻ ആദരിച്ചു.സംസ്ഥാന കമ്മിറ്റിയുടെ 2025 – 27 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്. ചെയർമാൻ ഷാജി എ.ആർ, ജനറൽ സെക്രട്ടറി ജസ്റ്റിൻ പാറ്റൂർ, ഷിഹാബ് പയ്യന്നൂർ, വി.രാമചന്ദ്രൻ കണ്ണൂർ, ലൈജു റഹീം കോഴിക്കോട്, സി.എസ്.ഹരിദാസ് കുഴൽമന്ദം, അബ്ദുൽ ജബ്ബാർ വിഴിഞ്ഞം, വിജേഷ് പാലക്കാട്, പി.കെ.മജീദ് വടകര,ടി.എം. ഷാഫി കൊടുങ്ങല്ലൂർ, നാസർ വലിയറ തൃശൂർ എന്നിവർ വൈസ് ചെയർമാന്മാർ, വെൽഫയർ കമ്മിറ്റി ജനറൽ കൺവീനർ കോശി അലക്സാണ്ടർ തിരുവനന്തപുരം എന്നിവരെ തിരഞ്ഞെടുത്ത്. നോർക്കാ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽമടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തുക, പെൻഷൻ കുടിശിക അടിയന്തിരമായും വിതരണം ചെയ്യുക, വിവിധ പ്രവാസി ക്ഷേമ സമിതികളിൽഎൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹികളെഉൾപ്പെടുത്തുക, പുനരധിവാസ പദ്ധതികളിന്മേൽ നിലനിൽക്കുന്ന കാലതാമസം ഒഴിവാക്കുക, പെൻഷൻ അംഗത്വ പ്രായപരിധി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കുന്ന പ്രമേയങ്ങൾ കൺവെൻഷൻ അംഗീകരിച്ചു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയംദേശീയ ചെയർമാന്റെ തീരുമാനത്തിന് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *