തൃശൂര്‍: തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഷെഡ്ഡിൽ തീപിടിത്തം ഉണ്ടായ സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദത്തെ തള്ളി റെയിൽവേ. തൃശൂർ കോർപറേഷൻ നിന്നും നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും റെയിൽവേയുടെ സ്ഥലത്ത് നിർമാണത്തിന് കോർപ്പറേഷന്‍റെ അനുവാദം ആവശ്യമില്ലെന്നുമാണ് റെയിൽവേയുടെ നിലപാട്.റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്നും ഉണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം അധികൃതർ തള്ളുകയാണ്.പാർക്കിംഗ് കേന്ദ്രത്തിലെ ഒരു വാഹനത്തിൽ നിന്നാണ് തീ ഉണ്ടായതെന്നും ഇത് പടർന്നു എന്നുമാണ് വിശദീകരണം. ചട്ടം ലംഘിച്ചുള്ള നിർമാണത്തിനെതിരെ തൃശൂർ കോർപ്പറേഷൻ നോട്ടീസ് നൽകി എന്ന വാദവും റെയിൽവേ തള്ളി.
തൃശൂര്‍ റെയിൽവെ സ്റ്റേഷനിലെ തീപിടിത്തം; വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം തള്ളി റെയിൽവേ
