തൃപ്തി ഫുഡ് പ്രൊഡക്റ്റ്സിൻ്റെ ഉല്പന്നങ്ങളുടെ വിതരണോൽഘാടനം പറവൂർ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ വച്ച് നടന്നു. എസ്. എൻ. ഡി. പി. യൂണിയൻ ചെയർമാൻ സി.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി അദ്ധ്യക്ഷനായി. ആദ്യ വില്പന ഷൈൻ തുണത്തുംകടവ് ഏറ്റുവാങ്ങി. വ്യവസായ ഓഫീസർ അൻസൽഖാൻ,ശിഖ എം പ്രകാശ് എന്നിവർ വ്യവസായ സംരംഭത്തെക്കുറിച്ച് ക്ലാസ് നയിച്ചു. എസ്.എൻ.ഡി പി യൂണിയൻ ഭാരവാഹികളായ ഡി.ബാബു, ഡി.പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, വി.എൻ നാഗേഷ്, കെ.ബി. സുഭാഷ്, ബിന്ദു ബോസ്, ഷൈജ മുരളീധരൻ, ബേക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി വി. ശിവദാസ് എന്നിവർ സംസാരിച്ചു. തൃപ്തി മാനേജിംഗ് ഡയറക്ടർ എം.പി. ബിനു സ്വാഗതം പറഞ്ഞു.
മാനേജിംഗ് ഡയക്ടർ എം.എസ് ജിബി പ്രൊഡക്റ്റ്സ് വിശദീകരണം നടത്തി. മാനേജർ പ്രീതുമോൾ നന്ദിയും പറഞ്ഞു.