തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. മൂന്നാം വർഷ വിദ്യാർത്ഥി വലിന്‍റിന്‍ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിന്‍റിന്‍. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാൽസങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപാനത്തിനിടയിലെ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.