തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ മുങ്ങി രണ്ടുപേർക്ക് ദാരുണാന്ത്യം

Breaking Kerala Local News

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രക്കുളത്തിൽ മുങ്ങി രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാൾ രക്ഷപ്പെട്ടു. പോറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർമാരായ ഇവർ മൂന്നുപേരും പതിനൊന്നു മണിയോടെയാണ് കുളത്തിൽ കുളിക്കാനിറങ്ങിയത്.ആഴം കൂടുതലായതിനാൽ ആളുകൾ കുളിക്കാനിറങ്ങാതിരിക്കാൻ കുളത്തിന് ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു. 12 മണിയോടെ ഇവർ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്.എന്നാൽ അപ്പോഴേയ്ക്കും രണ്ടു പേർ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *