തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിവിധ സർക്കാർ വകുപ്പുകൾക്കെതിരെ വിമർശനം. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലുമില്ല. രാത്രി കാലങ്ങളിൽ ഡോക്ടർമാരുമില്ലെന്നും പ്രതിനിധികൾ വിമർശനമുയർത്തി.
പൊലീസ് സ്റ്റേഷനിൽ പാർട്ടിക്കാർക്ക് നീതി കിട്ടുന്നില്ലെന്നും പരാതിയുയർന്നു. പാർട്ടിക്കാരാണെന്ന് പറഞ്ഞാൽ അവഗണന നേരിടുകയാണ്. എന്നാൽ, ബിജെപിക്കാർക്കും SDPIക്കാർക്കും നല്ല പരിഗണന കിട്ടുന്നുവെന്നും പ്രതിനിധികൾ സമ്മേളന ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമെന്നും വിമർശനമുണ്ട്. പൊതുചർച്ചയിലാണ് വിമർശനം. വിദ്യാഭ്യാസ വകുപ്പിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് എല്ലാം തീരുമാനിക്കുന്നത്. ശക്തനായ മന്ത്രിയുണ്ടായിട്ട് പോലും ഒന്നും ചെയ്യാനാവുന്നില്ല.