തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരുകോടി 22 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍നിന്നാണ് ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന നാല് ക്യാപ്സൂളുകളും കണ്ടെടുത്തത്.1063.37 ഗ്രാം തൂക്കം വരുന്നതും പൊടിയാക്കിയ സ്വർണത്തെ മറ്റുവസ്തുക്കളുമായി കൂട്ടിച്ചേർത്താണ് ഗുളികയുടെ ഉളളിലാക്കിയിരുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വർണവേട്ട : രണ്ട് യാത്രക്കാരില്‍ നിന്നായി ഒരുകോടി 22 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
