കടുത്തുരുത്തി : തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും അശ്വതി പൊങ്കാലയും മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ തിയതി കളിൽ വിവിധ കലാപരിപാടികളോടെ നടക്കും. ഫെബ്രുവരി 20 മുതൽ ആരംഭിച്ച 41 ദിവസത്തെ കളമെഴുത്തുംപാട്ട് മീനഭരണി നാളിൽ അവസാനിക്കും. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ട ബന്ധ നവീകരണ കലശം ഏപ്രിൽ 25 മുതൽ 30 വരെ നടക്കും. മീനഭരണി മഹോത്സവവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചതായി തിരുവമ്പാടി ദേവസ്വം മാനേജർ കെ.എൻ. കൃഷ്ണൻ നമ്പൂതിരിയും ഉത്സവ കമ്മിറ്റി ഭാരവാഹികളും അറിയിച്ചു. മീനഭരണി മഹോത്സവത്തിന്റെ ഒന്നാം ദിവസമായ മാർച്ച് 30 ഞായർ രേവതി നാളിൽ രാവിലെ 5.30 ന് പള്ളിയുണർത്തൽ, ഉഷ:പൂജ, വിശേഷാൽ പൂജകൾ,6 ന് പുരാണ പാരായണം : അവതരണം – ഒ.എൻ.രാധാകൃഷ്ണൻ,കാട്ടാമ്പാക്ക്.
വൈകിട്ട് 6.30 ന് ദീപാരാധന.7 ന് തിരുവാതിര : അവതരണം – ശ്രീനാരായണ കൈകൊട്ടികളി സംഘം, തിരുവമ്പാടി. 8 ന് നൃത്തനൃത്യങ്ങൾ : അവതരണം – ആതിര രതീഷ്, ചെറുകാട്ടുപറമ്പിൽ. 8.30 ന് ഭക്തിഗാനമേള : അവതരണം – രാഗമാലിക,തിരുവമ്പാടി.
രണ്ടാം ദിവസമായ മാർച്ച് 31 തിങ്കൾ അശ്വതി നാളിൽ രാവിലെ 6 ന് പുരാണ പാരായണം, പുഷ്പാലങ്കാരം : വഴിപാട് – ദൈവിക് പി..ചന്ദ്ര,ദൈവീകം,പാഴുത്തുരുത്ത്, 8 ന് പൊങ്കാല ദീപം തെളിയിക്കൽ – തന്ത്രി മുഖ്യൻ ശ്രീ.മനയത്താറ്റ് പ്രകാശൻ നമ്പൂതിരി, 8.45 ന് സമ്പൂർണ്ണ നാരായണീയ പാരായണം : അവതരണം – .അമ്പാടി നാരായണീയ സമിതി, തിരുവമ്പാടി. 11 ന് മഹാപ്രസാദമൂട്ട് : സമർപ്പണം – ആതിര ബാബു മനയ്ക്കപ്പറമ്പിൽ, പാഴുത്തുരുത്ത്. വൈകിട്ട് 5 ന് ദേശതാലപ്പൊലി,6.30 ന് ദീപാരാധന, 7 ന് സംഗീതസദസ് : വോക്കൽ – സി.കെ.ശശി,8.30 ന് ഭക്തി നൃത്തനാടകം : ചിദംബരനാഥൻ – അവതരണം – തിരുവനന്തപുരം ഉജ്ജയിനി. മൂന്നാം ഉത്സവ ദിവസമായ ഏപ്രിൽ 1 ചൊവ്വ ഭരണി നാളിൽ രാവിലെ 8 ന് നാരായണീയ പാരായണം : അവതരണം – ശ്രീഭദ്ര നാരായണീയ സമിതി,കീഴൂർ.10.30 ന് ദേവീമാഹാത്മ്യ പ്രഭാഷണവും കീർത്തനാർച്ചനയും : അവതരണം – പി.സി.രാജേഷ്, പുതിയാപറമ്പിൽ.
12 ന് കുംഭകുട ഘോഷയാത്ര (വിവിധ സ്ഥലങ്ങളിൽ നിന്ന്).വൈകിട്ട് 6.30 ന് ദീപാരാധന.7 ന് ഭജൻസ് : അവതരണം – കുറിച്ചിത്താനം പൂതൃക്കോവിൽ ഭജനസമിതി ആനന്ദവല്ലിയും സംഘവും,9.30 ന് വിളക്കെഴുന്നള്ളിപ്പ്.മേളം – ക്ഷേത്രകലാകുലപതി തേരോഴി രാമക്കുറുപ്പും സംഘവും, 11.30 മുതൽ ഗരുഡൻ തൂക്കം (വിവിധ സ്ഥലങ്ങളിൽ നിന്ന്)