ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റിൽ. റിപ്പോർട്ട്. തലയ്ക്കടിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിലായിരുന്നു നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് ഖന്നയാണ് പിടിയിലായിരിക്കുന്നത്. മധുരൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം. രാജേഷ് ലഹരിക്ക് അടിമയാണെന്നു പൊലീസ് പറയുന്നു.വ്യാഴാഴ്ച രാവിലെയായിരുന്നു ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.