തെനാലി ഡബിള്‍ ഹോഴ്‌സ് ഗ്രൂപ്പിന്റെ മില്ലറ്റ് മാര്‍വല്‍സ് വിപണിയില്‍ 

National Uncategorized

കൊച്ചി: ബ്രാന്‍ഡഡ് ഭക്ഷ്യ ഉത്പ്പന്നങ്ങളില്‍ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ തെനാലി ഡബ്ള്‍ ഹോഴ്‌സ് ഗ്രൂപ്പ്, മില്ലറ്റ് അധിഷ്ഠിത ഉല്‍പ്പന്നം മില്ലറ്റ് മാര്‍വല്‍സ് പുറത്തിറക്കി. ഹൈദരാബാദിലെ പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ഡോ. സംഗീത റെഡ്ഡി ഗാരുവാണ് ഉത്പന്നം വിപണിയില്‍ അവതരിപ്പിച്ചത്. ആരോഗ്യസൗഹൃദ ഭക്ഷണശീലങ്ങള്‍ പാലിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതാണ് പുതിയ ശ്രേണി. ധാന്യങ്ങള്‍, നൂഡില്‍സ്, കുക്കികള്‍, റെഡി-ടു-കുക്ക് ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 18 ഉല്‍പ്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുന്നത്. 95 രൂപ തുടക്കവിലയില്‍ ഓരോ യൂണിറ്റും ലഭ്യമാകുന്നത്.

മില്ലറ്റ് മാര്‍വല്‍സ് സംരംഭം വഴി തെനാലി ഡബ്ള്‍ ഹോഴ്‌സ് ഗ്രൂപ്പ്, ആരോഗ്യം മുന്‍നിര്‍ത്തിയ വിവിധ ഭക്ഷണവിഭാഗങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നു. വിപണിയുടെ ആദ്യഘട്ടത്തില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. പിന്നീട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും യുഎസ്എ, കാനഡ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്കും വ്യാപിക്കുവാനും ലക്ഷ്യമുണ്ട്. ‘റൂറല്‍ ട്ടു ഗ്ലോബല്‍’ എന്ന കമ്പനിയുടെ ദൗത്യം ഊന്നിപ്പറഞ്ഞുകൊണ്ട്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ നിലവിലെ വരുമാനത്തിന്റെ 5% മില്ലറ്റ് മാര്‍വല്‍സ് വഴി കരസ്ഥമാക്കുകയാണ് ലക്ഷ്യമെന്ന് തെനാലി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മോഹന്‍ ശ്യാം പ്രസാദ് മുനഗല പറഞ്ഞു. 2005-ല്‍ തുടക്കം കുറിച്ച തെനാലി ഡബ്ള്‍ ഹോഴ്‌സ് ഗ്രൂപ്പിന് നിലവില്‍ 12 രാജ്യങ്ങളിലും 15 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സാന്നിധ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *