തലയോലപറമ്പ്: കേന്ദ്ര സർക്കാർ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശുചിത്വത്തിനും ഗുണനിലവാരത്തിനുമുള്ള ഏറ്റവും ഉയർന്ന റാങ്കായ ഫൈവ് സ്റ്റാർ റേറ്റിംഗ് തലയോലപറമ്പിൽ തലപ്പാറക്കും ഡിബി കോളജിനുമിടയിൽ പ്രവർത്തിച്ചു വരുന്ന ആര്യാസ് റസ്റ്റോറന്റ് കരസ്ഥമാക്കിയിരിക്കുന്നു. തലയോലപറമ്പിൽ താമസിക്കുന്നവർക്കും തലയോലപറമ്പിലൂടെ കടന്നുപോകുന്നവർക്കും രുചിയേറിയ ഗുണസമൃദ്ധമായ ഭക്ഷണം പാകം ചെയ്തു നൽകുക തങ്ങളുടെ ലക്ഷ്യമാണെന്ന് കടയുടമകൾ പറഞ്ഞു.