ടെസ്‌ല ഇന്ത്യ മേധാവി പ്രശാന്ത് മേനോൻ രാജിവച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ല രാജ്യത്ത് പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാന എക്‌സിക്യൂട്ടീവിന്റെ രാജി.വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, ടെസ്‌ല ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടത്തിയിട്ടില്ല.
ടെസ്‌ല ഇന്ത്യൻ മേധാവി പ്രശാന്ത് മേനോൻ രാജിവെച്ചു
