തമിഴ്നാട് തിരുവണ്ണാമലൈയിലെ അണ്ണാമലയാര്‍ കുന്നിന്റെ താഴ്ന്ന ചരിവുകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കുട്ടികളടക്കം ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.
പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. മൂന്ന് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.