വനിതാ ടി20 ലോകപ്പിനായുള്ള ഇന്ത്യൻ ടീമില്‍ ഇടംനേടി രണ്ട് മലയാളികള്‍

Kerala

മുംബൈ: വനിതാ ടി20 ലോകപ്പിനായുള്ള ഇന്ത്യൻ ടീമില്‍ രണ്ട് മലയാളികള്‍ ഇടംനേടി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമില്‍ ആശ ശോഭനയും സജന സജീവനുമാണ് ഇടംപിടിച്ചത്. എന്നാല്‍ മറ്റൊരു മലയാളി താരമായ മിന്നുമണിക്ക് ടീമിലിടം നേടാൻ കഴിഞ്ഞില്ല. സ്‌മൃതി മന്ദാനയാണ് ഇന്ത്യൻ വനിതാ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.ഒക്ടോബർ മൂന്ന് മുതല്‍ യുഎഇയിലാണ് വനിതാ ടി20 ലോകകപ്പ് നടക്കുന്നത്. ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നാണ് ചാംപ്യൻഷിപ്പ് യുഎഇയില്‍ നടത്താൻ തീരുമാനിച്ചത്. ഒക്ടോബർ മൂന്നിന് ഷാർജയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശ് സ്‌കോട്‌ലൻഡിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *