വേണ്ട നമ്മുക്കിനി വയലൻസ്, വേണം നമ്മുക്കൊരു നന്മ നിറഞ്ഞ തലമുറ: ‘ഫ്യൂചർ ക്ലെവ്’-ഒരു പോസിറ്റീവ് സംവാദം സംഘടിപ്പിക്കാനൊരുങ്ങി സിഡ്‌നി മോണ്ടിസോറി സ്കൂൾസ്

Kerala Uncategorized

കേരളത്തിൽ അടുത്തയിടെ കുട്ടികളിൽ പ്രകടമായി കാണുന്ന വയലൻസ് സ്വഭാവത്തെ മുൻ നിറുത്തി ഒരു പോസിറ്റീവ് സംവാദം സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് സംഘടിപ്പിക്കുന്നു.

കോട്ടയത്ത് സീസർ പാലസിൽ മാർച്ച് 1 ന് ശനിയാഴ്ച നടക്കുന്ന പോസിറ്റീവ് സംവാദം, “ഫ്യൂച്ചർ ക്ലേവ് ”

മന്ത്രി വി.എൻ.വാസവൻ ഉത്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഐ.എ.എസ് മുഖ്യ പ്രഭാഷണം നിർവഹിക്കുന്ന യോഗത്തിൽ സിഡ്നി സ്കൂൾസ് ചെയർപേഴ്സൺ ജാസ്മിൻ കെ.മാത്യു അദ്ധ്യക്ഷത വഹിക്കും.

കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പി.പുന്നൂസ് വിഷയം അവതരിപ്പിക്കും.ചെറിയാൻ വറുഗീസ് മോഡറേറ്ററായിരിക്കും.

 

തുടർന്ന് ദർശന സാംസ്ക്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ, നദീ പുനർ സംയോജന ജനകീയ കൂട്ടായ്മാ പ്രതിനിധി ഡോ.ജേക്കബ് ജോർജ്, കേരളാ പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന പ്രസിഡൻ്റ് ഡോ.ചെറിയാൻപി .കുര്യൻ, സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ.സോസൻ ജോർജ്, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി, കോസ്മിക് മാത് സ് ഡയറക്ടർ പി.ദേവരാജ്, എക്സ്പോ ലേണേഴ്സ് ഹബ് ഡയറക്ടർ സുനിൽ കെ.ജോർജ്, നർക്കോട്ടിക് സെൽസിവിൽ പോലീസ് ഓഫീസർ അമ്പിളി വി.ബി, ടോസ് റ്റേഴ്സ് ക്ലബ് പ്രതിനിധി അനു ജോൺ, റോട്ടറി ക്ലബ് ഈസ്റ്റ് പ്രസിഡൻ്റ് വൽസല വേണു എന്നിവർ ചർച്ചകൾക്ക് നേതൃത്വം കൊടുക്കും.

ചർച്ചകളിലൂടെ രൂപപ്പെടുന്ന തുടർപദ്ധതികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.നിർവഹിക്കും. സിഡ്നി സ്കൂൾ സ് മാനേജിംഗ് ഡയറക്ടർ ജെ.ജോസഫാണ് ഫ്യൂച്ചർ ക്ലേവിന് നേതൃത്വം കൊടുക്കുന്നത്.

2003 ൽ കോട്ടയത്ത് ഗാന്ധി നഗറിൽ പ്രവർത്തനം ആരംഭിച്ച സിഡ്നി സ്കൂൾസിന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 20 സ്ഥാപനങ്ങ ളാണുള്ളത്.

ഓരോ കുട്ടിയുടെയും സമ്പൂർണ്ണ വളർച്ചയ്ക്കായുള്ള സമഗ്ര പദ്ധതി നടപ്പിലാക്കുന്ന സിഡ്നി സ്കൂൾസിൻ്റ സാമൂഹ്യ ഉത്തരവാദിത്വ പദ്ധതികളെ മാതാപിതാക്കളും പൊതു സമൂഹവും അത്ഭുതാദരവുകളോടെയാണ് കണ്ടു വരുന്നത്.ഫോൺ:9388708232

Leave a Reply

Your email address will not be published. Required fields are marked *