കൊച്ചി : ഷൈൻ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോൾ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല എന്ന് നടി സ്വാസിക.താനും ഷൈനും ഒരുമിച്ച് അഭിനയിച്ച ചിത്രം ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റിൽ ആ സിനിമ തീർന്നു എന്നാണ് സ്വാസിക പറയുന്നത്.
അതേസമയം വിൻസിയുടേത് ധൈര്യപൂര്‍വമായ നിലപാടാണ്. വിൻസിയുടെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും ലൊക്കേഷനിൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ സംവിധായകരും നിർമാതാക്കളും ശ്രദ്ധിക്കണമെന്നും സ്വാസിക പറഞ്ഞു.