ആധാർ കാർഡ് പൗരത്വത്തിന് രേഖയല്ല; സുപ്രീം കോടതി

ആധാർ കാർഡ് കേവലം ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും അത് പൗരത്വത്തിനുള്ള തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിദേശികൾക്ക് ഇന്ത്യയിൽ താമസിക്കാൻ ആധാർ അനുമതി നൽകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.പൗരത്വം തെളിയിക്കാൻ ആധാർ ഉപയോഗിക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് കോടതി ശരിവെച്ചു. ജനന തിയ്യതി തെളിയിക്കാൻ പോലും ആധാർ ഔദ്യോഗിക രേഖയല്ലെന്ന് മുൻപ് തന്നെ കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ആധാർ ചെയ്യുന്നത്.സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനായി മാത്രമാണ് പ്രധാനമായും ആധാർ ഉപയോഗിക്കുന്നത്. ഇത് പൗരത്വത്തിന് പകരമാവില്ലെന്ന് സുപ്രീം കോടതി വീണ്ടും ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *