തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ മാർക്കറ്റുകൾ ആരംഭിക്കുന്നു.
പ്രസ്തുത സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 12ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സപ്ലൈകോ സൂപ്പർ ബസാർ, ഫോർട്ട്, കോട്ടയ്ക്കകം അങ്കണത്തിൽ ബഹു.ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിചെക്കും.