കുതിച്ചുയർന്ന് ഡ്രാഗണ്‍ ക്യാപ്‌സൂള്‍; സുനിത വില്യംസിന് ശുഭ വാര്‍ത്ത

National

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങള്‍ക്കായുള്ള സ്പേസ് എക്‌സിന്‍റെ ക്രൂ-9 ദൗത്യം വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ് കനാവെറല്‍ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിലെ പ്രത്യേക വിക്ഷേപണത്തറയില്‍ നിന്നാണ് രണ്ട് ബഹിരാകാശ യാത്രികരുമായി സ്പേസ് എക്‌സിന്‍റെ ഫാള്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഫ്രീഡം എന്ന് വിളിക്കുന്ന ഡ്രാഗണ്‍ ക്യാപ്‌സൂളിലാണ് ഇരുവരുടെയും സ‌ഞ്ചാരം. ഹെലീന്‍ ചുഴലിക്കറ്റിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്നതിലും ഏറെ വൈകിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് രാത്രികരുമായി ക്രൂ-9 ദൗത്യം പുറപ്പെട്ടത്. നാസയുടെ നിക്ക് ഹഗ്യൂ ആണ് ക്രൂ-9ന്‍റെ കമാന്‍ഡര്‍. റഷ്യന്‍ സഞ്ചാരിയായ ഗോര്‍ബുനോവാണ് ദൗത്യസംഘത്തിലെ രണ്ടാമന്‍.

Leave a Reply

Your email address will not be published. Required fields are marked *