പറവൂർ:എസ്.എൻ.വി സംസ്കൃത ഹയർ സെക്കൻ്ററി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂൾ മാനേജർ സി.എൻ രാധാകൃഷ്ണൻ, എസ്. എൻ.ഡി.പി യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി എന്നിവർ എസ്.പി.സി പതാക ഉയർത്തി. റൂറൽ ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എം. കൃഷ്ണൻ പാസിംഗ് ഔട്ട് പരേഡിന് ഗാർഡ് ഓഫ് ഓണർ നൽകി. എറണാകുളം ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ പി.എസ് മുഹമ്മദ് അഷറഫ് പ്രതിഞ്ജ ചൊല്ലികൊടുത്തു. സ്കൂൾ അസി.മാനേജർ പി.എസ് ജയരാജ്, സബ് ഇൻസ്പെക്ടർ കെ.ഐ. നസീർ , പ്രിൻസിപ്പൽ വി.ബിന്ദു ഹെഡ്മാസ്റ്റർ സി.കെ.ബിജു, പി.ടി.എ പ്രസിഡൻ്റ് കെ.ബി സുഭാഷ്, ഇൻസ്ട്രക്ടർമാരായ സി.പി.ഒ ഷിബിൻ,സബിൻ മാനുവൽ എന്നിവർ ചടങ്ങിൽ സലൂട്ട് സ്വീകരിച്ചു. ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുത്ത കെ.എസ് രമ്യയെ ആദരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സി.ആർ ഭാഗ്യരാജ്, ടി. ആർ രമ്യ എന്നിവർ നേതൃത്വം നൽകി.
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി
