അയിരൂർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടി സ്നേഹപൂർവ്വം -2024 പ്രതിഭാസംഗമം നടത്തി. ഫരീദാബാദ് രൂപത ആർച്ച് ബിഷപ്പ് ഡോ. കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ ഫാ. ജോയ്സ് കൈതക്കോട്ടിൽ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. സിനി ആർട്ടിസ്റ്റ് സാജൻ പള്ളുരുത്തി, പൂർവ്വ അധ്യാപക പ്രതിനിധി മുൻ ഹെഡ്മാസ്റ്റർ കെ.കെ ജോർജ്, കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ, ഫാ. ജേക്കബ് മഞ്ഞളി, പ്രിൻസിപ്പാൾ ടി.ജെ സിജോ, ഹെഡ്മാസ്റ്റർ ജോജോ തോമസ്, OSA പ്രസിഡൻ്റ് എം.പി ആൻ്റണി, സി.എം ഷാജു, പി. ഡി. സെബി, ബബിത സുധീർ എന്നിവർ സംസാരിച്ചു. പൂർവ്വ അദ്ധ്യാപക- വിദ്യാർത്ഥി പ്രതിഭകളെ വേദിയിൽ ആദരിച്ചു.കോമഡി ഉത്സവം ഫെയിം അബീഷ് ആൻ്റണിയുടെ കലാവിരുന്നും നടന്നു.