ലഹരിക്കെതിരെ SSF ക്യാംപെയ്ൻ സംഘടിപ്പിച്ചു

Breaking Kerala Local News

നമ്മുടെ നാടിന് മയക്കുമരുന്നിന്റെയും ലഹരിയുടെയും അപകടകരമായ സാഹചര്യത്തെ നേരിടുകയാണ്. വിദ്യാർത്ഥികളും യുവാക്കളും അതിന്റെ ഏറ്റവും വലിയ ഇരകളായി മാറിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥ തുടരുകയാണെങ്കിൽ നാടിന്റെ സാമൂഹിക ഭാവി ഭീതിജനകമായ സ്ഥിതി വിശേഷത്തിലേക്ക് നീങ്ങും എന്നതിൽ സംശയമില്ല. ഇതിന്റെ പരിഹാരമെന്നോണം ശക്തമായ നിയമനടപടികൾ കർശന പരിശോധനകൾ ബോധവൽക്കരണ പരിപാടികൾ എന്നിവയ്ക്ക് രൂപം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. യുവത്വത്തിന്റെയും നാടിന്റെയും ഭാവി സംരക്ഷിക്കാനുള്ള കടമ മനസ്സിലാക്കിക്കൊണ്ട് “ഡ്രഗ്സ് സൈബർ ക്രൈം; അധികാരികളേ നിങ്ങളാണ് പ്രതി“ എന്ന പ്രമേയത്തിൽ കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ് എസ് എഫ് )സംസ്ഥാനത്തുടനീളം ജാഗ്രത കാമ്പയിൻ സംഘടിപ്പിച്ചു വരുന്നു.

കാമ്പയിനിന്റെ ഭാഗമായി എസ്എസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 1 ശനി രാവിലെ 10 മണിക്ക് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു. ജില്ലയിലെ 6 ഡിവിഷനുകളിൽ സമരപ്രഖ്യാപന കൺവെൻഷനുകൾ നടന്നു. പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ധർണ്ണകൾ നടന്നുവരുന്നു. യൂണിറ്റുകളിൽ പ്രക്ഷോഭത്തെരുവ്, സ്നേഹ സദസ്സ് തുടങ്ങി അമ്പതോളം കർമ്മ പദ്ധതികൾ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

മയക്കുമരുന്ന്, സൈബർ ക്രൈം ; നിരോധന നിയമങ്ങൾ കർശനമാക്കുകയും മയക്കുമരുന്ന് ഉത്പാദനവും, വിതരണവും തടയുന്നതിനുള്ള പുതിയ പദ്ധതികൾക്ക് രൂപം നൽകുകയും ആവശ്യമായ ബോധവത്കരണ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്ന് എസ്എസ്എഫ് ആവശ്യപ്പെടുന്നു. എസ് എസ് എഫ് മുന്നോട്ടുവെക്കുന്ന ലഹരിക്കെതിരെയുള്ള കാമ്പയിൻ എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്നു.പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നൗഫൽ സഖാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് ഹിജാസ്, സെക്രട്ടറിമാരായ അൽത്വാഫ്, അഫ്സൽ താജുദ്ദീൻ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *