ശ്രീ മഹാദേവ കോളേജിൽ നൂതന സാങ്കേതിക കോഴ്സുകൾക്ക് തുടക്കമായി

Uncategorized

വൈക്കം:ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളുമായി സഹകരിച്ചു കൊണ്ട് ശ്രീമഹാദേവ കോളേജിൽ നൂതന സാങ്കേതിക വിദ്യ അനുസരിച്ചുള്ള വിവിധ കോഴ്സുകൾക്ക് തുടക്കമായി. ഡയറക്ടർ പി ജി എം നായർ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ ലഭിക്കുവാൻ കഴിയുന്ന തരത്തിലുള്ളവയാണ് കോഴ്സുകൾ. പ്രിൻസിപ്പാൾ ഡോ ധന്യ എസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ നിതിയ പി കെ പ്രോജക്ട് വിശദീകരിച്ചു. പ്ലെയ്സ് മെൻ്റ് ഓഫീസർ സ്നേഹ എസ് പണിക്കർ, ശ്രീലക്ഷ്മി ചന്ദ്രശേഖർ, മാനിഷ കെ ലത്തീഫ്, അജയൻ എം എസ്, ശ്രീജ എം എസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *