മുസഫര്‍പൂര്‍: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കി അഭിഭാഷകന്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശം പരമോന്നത ഭരണഘടനാ അധികാരത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ടാണ് പരാതി. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൽ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നു എന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശം ഇതിനോടകം വലിയ വിവാദത്തിന് കാരണമായി.
മുസഫര്‍പൂര്‍ സ്വദേശിയായ സുധീര്‍ ഓജ എന്ന അഭിഭാഷകന്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയിട്ടുള്ളത്.